ഷഹീൻ ബാഗിലെ സിഎഎ വിരുദ്ധ പ്രക്ഷോഭം സുരക്ഷയ്ക്ക് ഭീഷണിയെന്ന് വിജയ് ഗോയൽ - Vijay Goel
ഷഹീൻ ബാഗിലെ പ്രതിഷേധത്തെത്തുടർന്ന് ബദരാപൂർ, കാളിന്ദി കുഞ്ച്, നോയിഡ എന്നിവിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ ബാഗിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ജനങ്ങളിൽ തെറ്റിദ്ധാരണ വളർത്തുന്നതാണെന്നും മുതിർന്ന ബിജെപി നേതാവും രാജ്യസഭ എംപിയുമായ വിജയ് ഗോയൽ. ഷഹീൻ ബാഗിലെ പ്രതിഷേധത്തെത്തുടർന്ന് ബദരാപൂർ, കാളിന്ദി കുഞ്ച്, നോയിഡ എന്നിവിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. ക്രമസമാധാന ലംഘനം, റോഡ് തടയൽ, ജനസഞ്ചാരം തടയുക എന്നിവ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വിജയ് ഗോയല്‍ പറഞ്ഞു. അതേസമയം, സംഭവത്തിൽ കൃത്യമായ ഇടപെടലുകൾ നടത്തിയതിന് ഡൽഹി പൊലീസിനെ അദ്ദേഹം പ്രശംസിച്ചു. ജനങ്ങളിൽ തെറ്റിദ്ധാരണ വളർത്തുകയാണെന്നും സിഎഎ രാജ്യത്തെ ജനങ്ങളുടെ പൗരത്വത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും വിജയ് ഗോയല്‍ വ്യക്തമാക്കി.