പൗരത്വ നിയമ ഭേദഗതിക്കെതിരെ കോലം വരച്ച് പ്രതിഷേധിച്ച് സ്റ്റാലിനും കനിമൊഴിയും - Anti-CAA-NRC kolams
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കനിമൊഴി നല്‍കിയ അപ്പീലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൂടുതല്‍ കോലങ്ങള്‍ വരയ്ക്കണമെന്ന് ഡിഎംകെ ജനങ്ങളോട് ആവശ്യപ്പെട്ടു
![പൗരത്വ നിയമ ഭേദഗതിക്കെതിരെ കോലം വരച്ച് പ്രതിഷേധിച്ച് സ്റ്റാലിനും കനിമൊഴിയും പൗരത്വ നിയമ ഭേദഗതിക്കെതിരെ കോലം വരച്ച് സ്റ്റാലിനും കനിമൊഴിയും സ്റ്റാലിനും കനിമൊഴിയും Anti-CAA-NRC kolams featured at doorsteps of Stalin, Kani Anti-CAA-NRC kolams കോലം വരച്ച് ചെന്നൈ നിവാസികള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5535690-thumbnail-3x2-ada.jpg)
ചെന്നൈ:പൗരത്വ നിയമ ഭേദഗതിക്കെതിരെ കോലം വരച്ച് പ്രതിഷേധിച്ചവരെ പൊലീസ് വിട്ടയച്ചതിന്‍റെ സന്തോഷത്തിന് വീണ്ടും കോലം വരച്ച് ചെന്നൈ നിവാസികള്‍. അറസ്റ്റിലായവരെ സ്വീകരിക്കാനും പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കാനുമാണ് ചെന്നൈക്കാര്‍ വീണ്ടും കോലം വരച്ചത്. മുൻ മുഖ്യമന്ത്രി എം കരുണാനിധി, ഡിഎംകെ തലവൻ എം കെ സ്റ്റാലിൻ, കനിമൊഴി എന്നിവരുടെ വസതികളുടെ മുന്നിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോലം വരച്ച് പ്രതിഷേധമുണ്ടായി. വരും ദിവസങ്ങളിലും ചെന്നൈക്കാരുടെ വീട്ടുമുറ്റത്ത് കൂടുതല്‍ പ്രതിഷേധ കോലങ്ങള്‍ കാണാനാകുമെന്നാണ് വിലയിരുത്തുന്നത്.