കേരളം

kerala

ETV Bharat / bharat

ജമ്മു കശ്‌മീർ ഭരണകൂടം മറുപടി പറയാൻ ബാധ്യസ്ഥരാണെന്ന് സുപ്രീം കോടതി - സോളിസിറ്റർ ജനറൽ

ഓരോ ചോദ്യത്തിനും മറുപടി നൽകാൻ ബാധ്യസ്ഥരാണെന്നും  ഭരണകൂടത്തിൻ്റെ സത്യവാങ്മൂലത്തിൽ നിന്നും  നിഗമനത്തിലെത്താൻ സാധിക്കുന്നില്ലെന്നും  ജസ്റ്റിസുമാരായ ആർ. സുഭാഷ് റെഡ്ഡി, ബി ആർ ഗവായി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു

ജമ്മു കശ്‌മീർ ഭരണകൂടം മറുപടി പറയാൻ ബാധ്യസ്ഥരാണെന്ന് സുപ്രീം കോടതി

By

Published : Nov 21, 2019, 2:38 PM IST

ന്യൂഡൽഹി: ആർട്ടിക്കിൾ 370 പരിഷ്കരിച്ചതിനുശേഷമുള്ള നിയന്ത്രണങ്ങളെക്കുറിച്ച് ഉന്നയിക്കുന്ന ഓരോ ചോദ്യത്തിനും ജമ്മു കശ്‌മീർ ഭരണകൂടം മറുപടി നൽകണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഭരണകൂടത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

ജമ്മുഭരണകൂടം സമർപിച്ച സത്യവാങ്മൂലത്തിൽ നിന്ന് കൃത്യമായ നിഗമനത്തിലെത്താൻ സാധിക്കുന്നില്ലെന്നും ജസ്റ്റിസുമാരായ ആർ. സുഭാഷ് റെഡ്ഡി, ബി ആർ ഗവായി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. എന്നാൽ നിയന്ത്രണങ്ങളെച്ചൊല്ലി അപേക്ഷകർ ഉന്നയിച്ച മിക്ക നടപടികളും തെറ്റാണെന്നും കോടതിയിൽ വാദിക്കുമ്പോൾ എല്ലാ കാര്യങ്ങളിലും പ്രതികരിക്കാമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി നല്‍കി. തൻ്റെ പക്കൽ സ്റ്റാറ്റസ് റിപ്പോർട്ടുണ്ടെന്നും ജമ്മു കശ്മീരിലെ സ്ഥിതി ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി

ABOUT THE AUTHOR

...view details