ഗുവാഹത്തി:അസാമിൽ ഒരാൾക്ക്ക്കൂടി കൊവിഡ് 19 റിപ്പോർട്ട് ചെയ്തു. ഇതോടെ അസമിൽ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 25 ആയതായി ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. വടക്കൻ ലഖിംപൂർ ജില്ലയിലാണ് പുതിയ കേസ് റിപ്പോർട്ട് ചെയ്തത്. ഇയാൾ നിസാമുദീനിലെ ജമാ അത്തിൽ പങ്കെടുത്തിരുന്നു. നിസാമുദീനിലെ ജമാഅത്ത് സഭയിൽ പങ്കെടുത്ത എല്ലാവരോടും ഹെൽപ്പ് ലൈൻ നമ്പറായ 104 ലേക്ക് വിളിക്കണമെന്നും അല്ലെങ്കിൽ ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെടണമെന്നും ഹിമന്ത ബിശ്വ ശർമ്മ വീണ്ടും അഭ്യർഥിച്ചു. അവരുടെ സാമ്പിളുകൾ പരിശോധിക്കാനും കോൺടാക്റ്റുകൾ കണ്ടെത്താനും ഇതിലൂടെ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു.
അസമിൽ ഒരാൾക്ക്ക്കൂടി കൊവിഡ് 19 റിപ്പോർട്ട് ചെയ്തു - നിസാമുദീൻ ജമാ അത്ത്
ഇതോടെ അസമിൽ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 25 ആയതായി ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. വടക്കൻ ലഖിംപൂർ ജില്ലയിലാണ് പുതിയ കേസ് റിപ്പോർട്ട് ചെയ്തത്. ഇയാൾ നിസാമുദീനിലെ ജമാ അത്തിൽ പങ്കെടുത്തിരുന്നു
കമ്രൂപ്, മോറിഗാവ്, ഗോലഘട്ട് എന്നിവിടങ്ങളിൽ നിന്ന് മറ്റ് മൂന്ന് പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു. ജമാഅത്തിൽ പങ്കെടുത്ത നൽബാരിയിലെ മൂന്ന് പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഗോലഘട്ട് ജില്ലയിൽ ഒൻപത്, ഗോൾപാറയിൽ മൂന്ന്, സിൽചാർ ഒന്ന് എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏപ്രിൽ ഒന്നിന് ഗുവാഹത്തി മെഡിക്കൽ കോളജില്‍ നാല് കേസുകൾ റിപ്പോർട്ട് ചെയ്തു. ജിഎംസിഎച്ച്, മഹേന്ദ്ര മോഹൻ ചൗധരി ഹോസ്‌പിറ്റല്‍, സോനാപൂർ ജില്ലാ ആശുപത്രി, ഗോലഘട്ട് സിവിൽ ആശുപത്രി, ഗോൾപാറ സിവിൽ ആശുപത്രി, സിൽചാർ ആശുപത്രി എന്നിവിടങ്ങളിലാണ് രോഗികളെ ചികിത്സിക്കുന്നത്. കൊവിഡ് 19 ചികിത്സക്ക് പുറമെ ഇവർക്ക് കൗൺസിലിംഗ് നൽകുന്നതായും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.