കേരളം

kerala

ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി

ഉത്തര്‍ പ്രദേശില്‍ ഈ വര്‍ഷം ഏഴാമത്തെ കേസാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Baharia village news  Uttar Pradesh's Bijnor  leopard carcass found in UP  Another leopard carcass found in UP  ഉത്തര്‍പ്രദേശില്‍ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി  പുള്ളിപ്പുലിയുടെ ആക്രമണം  ഉത്തര്‍പ്രദേശ്
ഉത്തര്‍പ്രദേശില്‍ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി

By

Published : Feb 9, 2020, 2:33 PM IST

ലക്‌നൗ: ഉത്തര്‍പ്രദേശ് ബഹരിയയിലെ കരിമ്പിന്‍ തോട്ടത്തില്‍ പെണ്‍ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. പുലിയുടെ ശരീരത്തില്‍ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ അസുഖം ബാധിച്ചാകും ചത്തതെന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പ് സബ് ഡിവിഷണല്‍ ഓഫീസര്‍ ഇംതിയാസ് സിദ്ധിഖി സംഭവ സ്ഥലത്തെത്തി പരിശോധ നടത്തി.

ജനുവരി 30ന് ഹല്‍ദ്വാരില്‍ ട്രെയിന്‍ തട്ടി പുള്ളിപ്പുലി ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഉത്തര്‍ പ്രദേശില്‍ ഈ വര്‍ഷം ഏഴാമത്തെ കേസാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പുലിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിട്ടുണ്ട്. മരണ കാരണം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകുയെന്നും വനം വകുപ്പ് ഓഫീസര്‍ പറഞ്ഞു.

പശ്ചിമ ഉത്തര്‍പ്രദേശ് ഗ്രാമങ്ങളായ ബിജ്‌നോരിലും മൊരദാബാദിലും ബദുമിലുമായി മൂന്ന് പുലികളെ ജനങ്ങള്‍ തല്ലികൊന്നിരുന്നു. നവംബര്‍ 27 വരെയുള്ള കണക്ക് പ്രകാരം ഉത്തര്‍പ്രദേശില്‍ ആറ് പേരാണ് പുലിയുടെ ആക്രമണത്താല്‍ കൊല്ലപ്പെട്ടത്.

ABOUT THE AUTHOR

...view details