ശ്രീനഗർ: ജമ്മുകശ്മീരിൽ 4ജി ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാണെന്ന വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. 4ജി ഇന്‍റര്‍നെറ്റ് പുനസ്ഥാപിക്കാൻ ഹോം പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടു എന്ന വ്യാജ വാർത്തയാണ് പരക്കുന്നത്. കഴിഞ്ഞ ദിവസമാണ് കശ്മീരിൽ ഏപ്രിൽ മൂന്ന് വരെ 2ജി ഇന്‍റര്‍നെറ്റ് സേവനങ്ങൾ തന്നെ തുടരും എന്ന ഉത്തരവ് പുറത്തിറക്കിയത്. ഇതിന് തൊട്ടുപിന്നാലെയാണ് സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജ പ്രചരണങ്ങൾ.
വ്യാജ ഉത്തരവ്; കശ്മീരിൽ 4ജി ഇല്ല - ജമ്മുകശ്മീർ
കഴിഞ്ഞ ദിവസമാണ് കശ്മീരിൽ 2ജി കാലാവധി നീട്ടിയെന്ന ഉത്തരവ് ഇറക്കിയത്
കശ്മീരിൽ 4ജി ഇല്ല
4ജി സേവനങ്ങൾ ലഭ്യമാകുമെന്ന ഉത്തരവ് വ്യാജ മാണെന്നും നിലവിൽ രാജ്യം വലിയ പ്രതിസന്ധി നേരിടുമ്പോൽ ഇത്തരത്തിൽ വ്യാജ പ്രചരണങ്ങൾ നടത്തുകയല്ല വേണ്ടതെന്നും മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
അതേസമയം, കൊവിഡ് 19നെ കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാനായി താഴ്വരയിൽ എത്രയും വേഗം 4ജി ഇന്റർനെറ്റ് സേവനം ലഭ്യമാക്കണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്.