ന്യൂഡല്‍ഹി: ഗംഗാ നദി ശുചീകരണത്തിനായി പുതിയ സമയപരിധി നിശ്ചയിച്ച് ദേശീയ ഗംഗാ ശുചീകരണ മിഷന്‍. 2022-നകം ഗംഗാ നദി വൃത്തിയാക്കുമെന്ന് മിഷന്‍ ഡയറക്‌ടര്‍ രാജീവ് രഞ്ജന്‍ മിശ്ര വ്യക്തമാക്കി. ഉത്തരാഖണ്ഡിലെയും ജാര്‍ഖണ്ഡിലെയും പദ്ധതികൾ അവസാന ഘട്ടത്തിലാണ്. എന്നാല്‍ ബിഹാര്‍, ഉത്തര്‍പ്രദേശ്, ബംഗാൾ എന്നിവിടങ്ങളിലെ പദ്ധതികൾ പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷം കൂടി സമയമെടുക്കുമെന്ന് രാജീവ് രഞ്ജന്‍ മിശ്ര ഇടിവി ഭാരതിനോട് പറഞ്ഞു.
ഗംഗാ നദി ശുചീകരണം; സമയപരിധി നീട്ടി - deadline extended to 2020
മൂന്നാം തവണയാണ് ശുചീകരണ പദ്ധതിയുടെ കാലാവധി നീട്ടുന്നത്. 2015-ല്‍ നമാമി ഗംഗ എന്ന പേരില്‍ ആരംഭിച്ച ഗംഗാ ശുചീകരണ പദ്ധതി 2019-ല്‍ അവസാനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു എന്നാല്‍ പിന്നീട് 2020 വരെ നീട്ടുകയായിരുന്നു
മൂന്നാം തവണയാണ് ശുചീകരണ പദ്ധതിയുടെ കാലാവധി നീട്ടുന്നത്. 2015-ല്‍ നമാമി ഗംഗ എന്ന പേരില്‍ ആരംഭിച്ച ഗംഗ ശുചീകരണ പദ്ധതി 2019-ല്‍ അവസാനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ പിന്നീട് 2020 വരെ സമയം നീട്ടി. നമാമി ഗംഗ പദ്ധതി അഞ്ച് വര്‍ഷം കൊണ്ട് തീരുന്നതല്ല. പദ്ധതി പൂര്‍ത്തിയാകാന്‍ സമയം എടുക്കുമെന്നും എന്നാല്‍ എത്രയും നേരത്തേ പദ്ധതി പൂര്‍ത്തിയാകാന്‍ ശ്രമിക്കുന്നുണ്ടെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു. 2014 വരെ 4000 കോടി രൂപയാണ് ഗംഗാ ശുചീകരണത്തിനായി ചിലവെഴിച്ചത്. എന്നാല്‍ നദി ഇന്നും മലിനമായി തുടരുന്നു. 1986-ലെ ഗംഗ ആക്ഷന്‍ പ്ലാന്‍ പദ്ധതിക്ക് കൂടുതല്‍ ശക്തി പകരാനാണ് ദേശീയ ഗംഗാ റിവര്‍ ബെയ്‌സിന്‍ അതോറിറ്റിയെ മാറ്റി ദേശീയ ഗംഗാ കൗൺസില്‍ ആരംഭിച്ചത്.
അഞ്ച് ഗംഗ ബെയ്‌സിന്‍ സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡ്, ബിഹാര്‍, ഉത്തര്‍ പ്രദേശ്, ജാര്‍ഖണ്ഡ്, വെസ്റ്റ് ബംഗാൾ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെ അംഗങ്ങളാക്കിയാണ് എന്‍ജിസി ആരംഭിച്ചത്. ജനസംഖ്യ വര്‍ധനവ്, മാലിന്യങ്ങൾ ശരിയായ രീതിയില്‍ സംസ്കരിക്കാത്തത് എന്നിവയാണ് നദി മലിമാകുന്നതിന്‍റെ പ്രധാന കാരണം. അതിനാല്‍ പുതിയ സാങ്കേതിക വിദ്യയോടുകൂടി മാലിന്യങ്ങൾ സംസ്കരിക്കാനുള്ള പ്ലാന്‍റുകള്‍ നിര്‍മിച്ച് വരികയാണെന്നും മിശ്ര പറഞ്ഞു. വായു മലിനീകരണവും ഗംഗ മലിനമാകുന്നതിന് കാരണമാണെന്നും അതുകൊണ്ട് തന്നെ പുതിയ സാങ്കേതിക വിദ്യയോടുകൂടി പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു. എന്‍എംസിജി യമുന നദി വൃത്തിയാക്കുന്നതിന്‍റെ പ്ലാനുകളും ഏറ്റെടുത്തതായി അദ്ദേഹം വ്യക്തമാക്കി.