ചെന്നൈ: ശിവഗംഗയിലെ കീഴാടിയിൽ പുരാവസ്‌തു ഗവേഷകർ നടത്തിയ പര്യവേഷണത്തിൽ മൃഗങ്ങളുടെ അസ്ഥികൾ കണ്ടെത്തി. കീഴാടിയിലെ മണലൂരിൽ നിന്നാണ് നൂറ്റാണ്ടുകൾ പഴക്കം ചെന്ന മൃഗങ്ങളുടെ അസ്ഥികൾ കണ്ടെത്തിയത്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഇളവ് നടപടികളെത്തുടർന്ന് മെയ് മൂന്നാം തീയതി മുതലാണ് കീഴാടിയിൽ വീണ്ടും പര്യവേഷണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്.
കീഴാടിയിൽ നിന്ന് മൃഗങ്ങളുടെ അസ്ഥികൾ കണ്ടെത്തി
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഇളവ് നടപടികളെത്തുടർന്ന് മെയ് മൂന്നാം തീയതി മുതലാണ് കീഴാടിയിൽ വീണ്ടും പര്യവേഷണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്.
ഇവിടെ നിന്ന് മുൻപ് മൃഗങ്ങളുടേതായ 70 സാമ്പിളുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇവയില്‍ നിന്ന് പശു, കാള, പോത്ത്, ചെമ്മരിയാട്, ആട്, നീലക്കാള, കൃഷ്ണമൃഗം, കാട്ടുപന്നി, മയില്‍ എന്നിയുടെ ഡിഎന്‍എ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ വിവരങ്ങളില്‍ നിന്ന് ഇവയില്‍ ചില മൃഗങ്ങളെ കീഴാടിയിലെ ജനങ്ങള്‍ കാര്‍ഷികവൃത്തിക്കായി പ്രയോജനപ്പെടുത്തിയിരിക്കാമെന്ന നിഗമനത്തിലാണ് പര്യവേക്ഷകര്‍ എത്തിയിരിക്കുന്നത്.
കീഴാടിയില്‍ നിന്ന് കണ്ടെത്തിയ പുരാതന നാഗരികതയുടെ അവശിഷ്ടങ്ങള്‍ക്ക് ഏകദേശം ക്രിസ്തുവിന് മുമ്പ് 580 വര്‍ഷത്തോളം പഴക്കമുണ്ട്. ഇവിടെനിന്ന് ആയിരത്തോളം അക്ഷരങ്ങള്‍ പര്യവേക്ഷണത്തില്‍ കണ്ടെടുത്തിട്ടുണ്ട്. തമിഴ് ബ്രാഹ്മി ലിപികളായ ഇവയ്ക്ക് സിന്ധു നദീതട നാഗരികതയിലെ ലിപികളുമായി സാമ്യമുണ്ട്.ഇവയില്‍ നിന്ന് തിരഞ്ഞെടുത്ത ചിലതിന് സിന്ധു നദീതട നാഗരികതയുമായി ബന്ധമുണ്ടാകാമെന്നാണ് തമിഴ്നാട് ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റ് പറയുന്നത്.