കേരളം

kerala

ETV Bharat / bharat

കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് സന്നദ്ധത അറിയിച്ച് ഹരിയാന ആരോഗ്യമന്തി - കൊവിഡ് വാക്സിന്‍

ഐസിഎംആറുമായി ചേര്‍ന്നാണ് ഭാരതി ബയോടെക് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. ആദ്യ രണ്ടു ഘട്ട പരീക്ഷണങ്ങള്‍ വിജയമായിരുന്നു. അടുത്ത വര്‍ഷം ആദ്യം തന്നെ വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Haryana Health Minister Anil Vij  Anil Vij the first volunteer" for Phase-III clinical trial of Covaxin  Phase-III clinical trial of COVID-19 vaccine 'Covaxin'  coronavirus  കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് സന്നദ്ധത അറിയിച്ച് ഹരിയാന ആരോഗ്യമന്തി  ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ്  കൊവിഡ് വാക്സിന്‍  കൊവാക്സിന്‍
കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് സന്നദ്ധത അറിയിച്ച് ഹരിയാന ആരോഗ്യമന്തി

By

Published : Nov 18, 2020, 4:31 PM IST

ന്യൂഡല്‍ഹി:കൊവിഡ് വാക്സിൻ പരീക്ഷണത്തിന് സ്വയം തയ്യാറായി ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ്. ഭാരത് ബയോടെക് വികസിപ്പിച്ച കൊവിഡ് വാക്സിനായ കൊവാക്സിന്‍റെ മൂന്നാം ഘട്ട പരീക്ഷണത്തിൽ സന്നദ്ധ പ്രവർത്തകനാകാൻ തയ്യാറാണെന്ന് അനിൽ വിജ് അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഹരിയാനയിൽ കൊവാക്സിൻ മൂന്നാംഘട്ട പരീക്ഷണം നവംബർ 20 മുതലാണ് ആരംഭിക്കുന്നത്. ഇതിന് തൊട്ടുമുമ്പാണ് വാക്സിൻ സ്വീകരിക്കാൻ തയ്യാറാണെന്ന് മന്ത്രിതന്നെ വ്യക്തമാക്കിയത്.

ഐസിഎംആറുമായി ചേര്‍ന്നാണ് ഭാരതി ബയോടെക് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. ആദ്യ രണ്ടു ഘട്ട പരീക്ഷണങ്ങള്‍ വിജയമായിരുന്നു. അടുത്ത വര്‍ഷം ആദ്യം തന്നെ വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ABOUT THE AUTHOR

...view details