അഹമ്മദാബാദ്:കോൺഗ്രസിനെതിരായ മാനനഷ്ട കേസ് പിൻവലിക്കുമെന്ന് അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻ. റാഫേൽ ഇടപാട് സംബന്ധിച്ച് കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രസ്താവനകൾക്കെതിരെയും നാഷണൽ ഹെറാൾഡ് പത്രത്തിനെതിരയും, 5000 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ കേസാണ് പിൻവലിക്കുന്നത്. അഹമ്മദാബാദ് കോടതിയിലാണ് അംബാനി കേസ് നൽകിയിരുന്നത്.
കോൺഗ്രസിനെതിരായ മാനനഷ്ട കേസ് അനിൽ അംബാനി പിൻവലിക്കും - മാനനഷ്ടക്കേസ്
5000 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഹമ്മദാബാദ് കോടതിയിൽ നൽകിയ മാനനഷ്ട കേസാണ് റിലയൻസ് പിൻവലിക്കുന്നത്
നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ കേസ് പിൻവലിക്കുകയാണെന്ന് അനിൽ അംബാനിയുടെ അഭിഭാഷകൻ റാസേഷ് പരീഖ് പറഞ്ഞു. മധ്യവേനൽ അവധി കഴിഞ്ഞ് കോടതി വീണ്ടും കൂടുമ്പോള്‍ കേസ് വീണ്ടും പരിഗണിക്കും. കോൺഗ്രസ് നേതാക്കളായ സുനിൽ ജഹർ, രൺദീപ് സിങ് സുർജേവാല, ഉമ്മൻചാണ്ടി, അശോക് ചവാൻ, അഭിഷേക് മനു സിങ്വി, സഞ്ജയ് നിരുപം, ശക്തിസിൻഹ ഗോഹിൽ നാഷണൽ ഹെറാൾഡ് എഡിറ്റര്‍ സഫർ അഘ, ലേഖകൻ വിശ്വദീപക് എന്നിവർക്കെതിരെയാണ് അംബാനി കേസ് നൽകിയത്.
റാഫേൽ ഇടപാടിൽ റിലയൻസ് ഗ്രൂപ്പിനെ ഉൾപ്പെടുത്തി കോൺഗ്രസ് നടത്തിയ പരാമർശനങ്ങൾ കമ്പനിയുടെ പേര് കളങ്കപ്പെടുത്തിയെന്നും ജനങ്ങൾക്കിടയിൽ മോശം പ്രതിഛായ ഉണ്ടാക്കിയെന്നും ആരോപിച്ചാണ് അനിൽ അംബാനി 5000 കോടിയുടെ മാനനഷ്ടക്കേസ് നൽകിയത്