കേരളം

kerala

ETV Bharat / bharat

കനത്ത ചൂട്; കേരള എക്സ് പ്രസില്‍ നാല് യാത്രക്കാര്‍ മരിച്ചു - ട്രെയിൻ

കോയമ്പത്തൂര്‍ സ്വദേശികളായ നാല് പേരാണ് മരിച്ചത്.

ഫയൽ ചിത്രം

By

Published : Jun 11, 2019, 6:40 PM IST

ഉത്തർപ്രദേശ്: കേരള എക്സ് പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന നാല് കോയമ്പത്തൂര്‍ സ്വേദശികള്‍ മരിച്ചു. കനത്ത ചൂടിനെ തുടര്‍ന്നാണ് മരണം. ഝാൻസി റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം. ബുന്ദുർ പച്ചിയ്യപ്പാ(80), ബാൽ കൃഷ്ണ രാമസ്വാമി(69), ദേവയാനി(74), സുബ്രൈയ്യ(87) എന്നിവരാണ് മരിച്ചത്. ആഗ്രയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു ഇവർ. ഗ്വാലിയോര്‍ റെയിൽവേ സ്റ്റേഷനിൽ വച്ച് ഇവർ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ഝാൻസി റെയിൽവേ സ്റ്റേഷൻ പിആർഒ പറഞ്ഞു. തുടർന്ന് ഡോക്ടർ എത്തി പരിശോധിച്ചെങ്കിലും പച്ചിയ്യപ്പാ, രാമസ്വാമി, ദേവയാനി എന്നിവരുടെ മരണം സംഭവിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ സുബ്രൈയ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും ഇവര്‍ അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. വാരണാസിയും ആഗ്രയും സന്ദർശിച്ച് മടങ്ങിയ 68 അംഗ സംഘത്തിൽ ഉൾപ്പെട്ടവരാണ് മരിച്ചത്.

ABOUT THE AUTHOR

...view details