അമരാവതി:അനധികൃതമായി രക്ത ചന്ദനം കടത്തിയ കേസിൽ 17 പേരെ ആന്ധ്രാ പൊലീസ് അറസ്റ്റ് ചെയ്‌തു. കുപ്രസിദ്ധ കള്ളക്കടത്തുകാരൻ ഭാസ്‌കരൻ ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 1.3 ടൺ രക്ത ചന്ദനത്തടികൾ, രണ്ട് കാറുകൾ, രണ്ട് ബൈക്കുകൾ, 290 ഗ്രാം സ്വർണം എന്നിവ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
അനധികൃതമായി രക്ത ചന്ദനം കടത്തിയ 17 പേരെ പിടികൂടി - അനധികൃതമായി രക്ത ചന്ദനം കടത്തൽ
1.3 ടൺ രക്ത ചന്ദനത്തടികൾ, രണ്ട് കാറുകൾ, രണ്ട് ബൈക്കുകൾ, 290 ഗ്രാം സ്വർണം എന്നിവ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു
അനധികൃതമായി രക്ത ചന്ദനം കടത്തൽ;17 പേർ പിടിയിൽ
കടപ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് പ്രതികൾ പിടിയിലായത്. തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമാണ് പ്രതികൾ ചന്ദനത്തടികൾ കൊണ്ടു വന്നിരുന്നത്. അറസ്റ്റിലായ ഭാസ്‌കരന് നിരവധി അന്താരാഷ്‌ട്ര കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എസ്‌പി കെകെഎന്‍ അന്‍പുരാജന്‍ പറഞ്ഞു.