അമരാവതി: മാസ്‌ക് ധരിക്കാത്തതിന് പൊലീസുകാരൻ മർദിച്ച് അവശനിലയിലായ യുവാവ് മരണത്തിന് കീഴടങ്ങി. ജൂലൈ ഒമ്പതിന് നടന്ന സംഭവത്തെ തുടർന്ന് യാരിചാർല കിരൺ എന്ന യുവാവ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആന്ധ്രാപ്രദേശിലെ പ്രകാശം സ്വദേശിയായ കിരണിനെ ലാത്തി ഉപയോഗിച്ചാണ് പൊലീസുകാരൻ മർദിച്ചത്. തുടർന്ന് കസ്റ്റഡിയിൽ എടുത്ത് ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. യാത്രാമധ്യേ പൊലീസിന്റെ മനോഭാവത്തിനെതിരെ കിരൺ ചോദ്യം ചെയ്തു. ജീപ്പിൽ വച്ച് കിരണിനെ വീണ്ടും മർദിച്ചു. തുടർന്ന് രക്ഷപ്പെടാൻ കിരൺ ശ്രമിച്ചപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ജീപ്പിൽ നിന്നും പുറത്തേക്ക് വീണു. വീഴ്ചയിൽ കിരണിന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് പറയുന്നു. എന്നാൽ പൊലീസിന്‍റെ മർദനത്തിലാണ് കിരണിന്‍റെ തലയ്ക്ക് പരിക്കേറ്റതെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. കിരണിന്‍റെ പിതാവിന്‍റെ പരാതിയെ തുടർന്ന് സബ് ഇൻസ്പെക്ടർക്കെതിരെ കേസെടുത്തിട്ടുണ്ട്.
മാസ്‌ക് ധരിച്ചില്ല; പൊലീസ് പിടിയിലായ യുവാവ് മരിച്ചു - മാസ്‌ക് ധരിച്ചില്ല
ആന്ധ്രാപ്രദേശിലെ പ്രകാശം സ്വദേശിയായ കിരണിനെ ലാത്തി ഉപയോഗിച്ചാണ് പൊലീസുകാരൻ മർദിച്ചത്.

Crime
ഹൈദരാബാദിലെ സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായിരുന്നു കിരൺ. ലോക്ക് ഡൗൺ കാരണം സ്വന്തം ഗ്രാമത്തിലെത്തിയിരുന്നു.
Last Updated : Jul 22, 2020, 5:43 PM IST