കേരളം

kerala

ETV Bharat / bharat

ആന്ധ്രയിൽ കൊടുങ്കാറ്റായി ജഗൻ - YSRCP

ആന്ധ്രയിലെ 25 ലോക്സഭാ സീറ്റും ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് പാർട്ടി തൂത്തുവാരി. നിയമസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷവും ജഗന്‍റെ പാർട്ടിക്ക്.

ഫയൽ ചിത്രം

By

Published : May 23, 2019, 1:57 PM IST

അമരാവതി: വൈ എസ് രാജശേഖര റെഡ്ഡിയുടെ വ്യക്തി പ്രഭാവം മുൻ നിർത്തി തെരഞ്ഞെടുപ്പിനെ നേരിട്ട മകൻ ജഗ്ഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസിന് ആന്ധ്ര പ്രദേശിൽ ആധികാരിക ജയം. ബിജെപി വിരുദ്ധ രാഷ്ട്രീയത്തിൽ ശ്രദ്ധ പതിപ്പിച്ച ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്ക് ദേശം പാർട്ടിക്ക് ലോക്സഭ തെരഞ്ഞെടുപ്പിലും, ആന്ധ്ര നിയമസഭ തെരഞ്ഞെടുപ്പിലും നേരിടേണ്ടി വന്നത് ദയനീയ പരാജയം. വൈഎസ്ആർസിപി ആന്ധ്രയിലെ ആകെയുള്ള 25 ലോക്സഭ സീറ്റും തൂത്തുവാരിയാണ് കേന്ദ്ര രാഷ്ട്രീയത്തിന്‍റെ മുഖ്യ കണ്ണിയായകുന്നത്. നിയമസഭയിലേക്ക് മൂന്നിൽ രണ്ട് സീറ്റും നേടി ജഗൻ ആന്ധ്ര മുഖ്യമന്ത്രിയാകും.

ആന്ധ്ര വിഭജനത്തിന് ശേഷം ഇത് രണ്ടാമത്തെ ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പ് ഇത്തവണ നടന്നത്. 2014ൽ ജഗന്‍റെ പാർട്ടിക്ക് ലോക്സഭയിൽ ഒൻപതും, അസംബ്ലിയിൽ 67 സീറ്റും മാത്രമാണ് നേടാനായത്. വിഭജനത്തിന് ശേഷം ആന്ധ്ര പ്രദേശിന് പ്രത്യേക പദവി കേന്ദ്ര സർക്കാരിൽ നിന്ന് നേടി എടുക്കാൻ സാധിക്കാഞ്ഞതും, സംസ്ഥാനത്തെ കർഷക, തൊഴിൽ മേഖലയിലെ പ്രശനങ്ങൾ രൂക്ഷമായതും ടിഡിപിക്ക് ജനപിന്തുണയിൽ കോട്ടം സംഭവിക്കാൻ കാരണമായി. തോൽവി സമ്മതിച്ച് ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു ഇന്ന് രാജിവെയ്ക്കുമെന്ന് അറിയിച്ചു.

ABOUT THE AUTHOR

...view details