ഒഡിഷയില്‍ ക്വറന്‍റൈൻ കേന്ദ്രത്തിന് സമീപം 35കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി - Andhra Pradesh
അടുത്തിടെയാണ് അദ്ദേഹം ആന്ധ്രയിൽ നിന്ന് മടങ്ങിയെത്തിയത്. തുടർന്ന് അദ്ദേഹവും ഭാര്യയും ദെങ്കുധ പ്രദേശത്തെ ക്വറന്‍റൈൻ കേന്ദ്രത്തിൽ കഴിഞ്ഞ് വരികയായിരുന്നു.
ഭുവനേശ്വര്‍: ഒഡിഷയിലെ മയൂർഭഞ്ച് ജില്ലയിലെ ദെങ്കുധ പ്രദേശത്തെ ക്വറന്‍റൈൻ കേന്ദ്രത്തിന് സമീപം 35കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. റൈകാമ സ്വദേശി സുരേന്ദ്ര ബെഹെറ (35) ആണ് മരിച്ചത്. അടുത്തിടെയാണ് അദ്ദേഹം ആന്ധ്രയിൽ നിന്ന് മടങ്ങിയെത്തിയത്. തുടർന്ന് അദ്ദേഹവും ഭാര്യയും ദെങ്കുധ പ്രദേശത്തെ ക്വറന്‍റൈൻ കേന്ദ്രത്തിൽ കഴിഞ്ഞ് വരികയായിരുന്നു. വ്യാഴ്ച രാത്രിയാണ് ക്വറന്‍റൈൻ കേന്ദ്രത്തിന് സമീപമുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ അദ്ദേഹത്തെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. മരണ കാരണം വ്യക്തമല്ല. ഒഡിഷയിലെ മയൂർഭഞ്ച് ജില്ലയിൽ ഒൻപത് കൊവിഡ് കേസുകളാണ് നിലവിലുള്ളത്. രോഗ ബാധിതരെല്ലാം അടുത്തിടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരാണ്.