അമരാവതി: ആന്ധ്രയിൽ പുതുതായി 2,593 കൊവിഡ് സ്ഥിരീകരിച്ചു. 943 പേർ രോഗ മുക്തി നേടി. ഇതോടെ സംസ്ഥാനത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 38,044 ആയി. നിലവിൽ 18,159 പേർ ചികിത്സയിലാണ്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 19,393 ആണ്.
ആന്ധ്രയിൽ 2,593 പേര്‍ക്ക് കൂടി കൊവിഡ് - ആന്ധ്ര
സംസ്ഥാനത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 38,044 ആയി. നിലവിൽ 18,159 പേർ ചികിത്സയിലാണ്
ആന്ധ്രയിൽ പുതുതായി 2,593 കൊവിഡ് കേസുകൾകൂടി റിപ്പോർട്ട് ചെയ്തു
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22,304 സാമ്പിളുകൾ പരിശോധിച്ചു. ഒറ്റ ദിവസത്തിൽ സംസ്ഥാനത്ത് 40 പേർ മരിച്ചു. ഇതോടെ മരണസംഖ്യ 492 ആയതായി സംസ്ഥാന കൊവിഡ് നോഡൽ ഓഫീസർ പറഞ്ഞു. അതേസമയം ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 32,695 കൊവിഡ് കേസുകളും 606 മരണവും റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ നിലവിൽ 3,31,146 പേർ ചികിത്സയിലാണ്. 24,915 പേർ രോഗം ബാധിച്ച് മരിച്ചു.