അമരാവതി: ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനം വേണമെന്ന് ആവശ്യപ്പെടുന്ന ബില്ലിന് ഗവർണർ ബിസ്വാ ഭൂസൻ ഹരിചന്ദൻ അംഗീകാരം നൽകി. എപി ഡിസെൻട്രലൈസേഷൻ ആന്‍റ് ഇൻക്ലൂസീവ് ഡെവലപ്മെന്‍റ് ഓഫ് ഓൾ റീജിയൺ ബിൽ 2020, എപി ക്യാപിറ്റൽ റീജിയണൽ ഡെവലപ്മെന്‍റ് അതോറിറ്റി ബിൽ 2020 എന്നീ ബില്ലുകൾക്കാണ് ഗവണർ അംഗീകാരം നൽകിയത്. നിലവിൽ വിഷയം ആന്ധ്രാ പ്രദേശ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ബില്ലുകൾ രണ്ട് തവണയായി നിയമസഭയിൽ പാസാക്കിയെങ്കിലും നിയമസഭാ കൗൺസിൽ ഇതുവരെ അനുമതി നൽകിയിട്ടില്ല.
ആന്ധ്രാ പ്രദേശിന് മൂന്ന് തലസ്ഥാനം; ബില്ലിന് ഗവർണറുടെ അനുമതി - എപി ഡിസെൻട്രലൈസേഷൻ ആന്‍റ് ഇൻക്ലൂസീവ് ഡെവലപ്മെന്‍റ് ഓഫ് ഓൾ റീജിയൺ ബിൽ 2020
എപി ഡിസെൻട്രലൈസേഷൻ ആന്‍റ് ഇൻക്ലൂസീവ് ഡെവലപ്മെന്‍റ് ഓഫ് ഓൾ റീജിയൺ ബിൽ 2020, എപി ക്യാപിറ്റൽ റീജിയണൽ ഡെവലപ്മെന്‍റ് അതോറിറ്റി ബിൽ 2020 എന്നീ ബില്ലുകൾക്കാണ് ഗവണർ അംഗീകാരം നൽകിയത്.
നിയമസഭാ കൗൺസിൽ ചെയർമാൻ തന്‍റെ വിവേചനാധികാരം ഉപയോഗിച്ച് ബില്ലുകൾ സെലക്‌ട് കമ്മിറ്റിയിലേക്ക് വിട്ടെങ്കിലും ഇതുവരെ സെലക്‌ട് കമ്മിറ്റികൾ രൂപികരിച്ചിട്ടില്ല. ഇതിനിടെയാണ് സർക്കാർ ബിൽ ഗവർണർക്ക് അയക്കുകയും ഗവർണർ അനുമതി നൽകിയതെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു.
സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനം വേണമെന്ന ആശയം മുഖ്യമന്ത്രി മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയാണ് മുന്നോട്ട് വെച്ചത്. നിലവിലെ ആന്ധ്രാ പ്രദേശിന്‍റെ തലസ്ഥാനമായ അമരാവതിയെ ലെജിസ്ലേറ്റീവ് ക്യാപിറ്റൽ, തുറമുഖ നഗരമായ വിശാഖപട്ടണത്തെ എക്സിക്യൂട്ടീവ് ക്യാപിറ്റൽ, കർനൂളിനെ ജുഡീഷ്യറി ക്യാപിറ്റൽ എന്നിങ്ങനെയാക്കി മാറ്റുക എന്നതാണ് ആന്ധ്ര സര്‍ക്കാരിന്‍റെ തീരുമാനം.