ഹൈദരാബാദ്: എഡ്‌ലപ്പട് മണ്ഡലിലെ തിമ്മപുരം ഗ്രാമത്തിൽ തിങ്കളാഴ്ച ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. ഒഡീഷ സ്വദേശിയായ 27 വയസുള്ള വ്യക്തിയും ഇയാളുടെ സഹോദരിയും മൂന്ന് വയസുള്ള കുട്ടിയുമാണ് മരിച്ചത്. ദേശീയപാതയില്‍ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് ആളുകളെ ഇടിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു - വാഹനാപകടം
ഒഡീഷ സ്വദേശിയായ 27 വയസുള്ള വ്യക്തിയും ഇയാളുടെ സഹോദരിയും മൂന്ന് വയസുള്ള കുട്ടിയുമാണ് മരിച്ചത്
വാഹനാപകടം
ഡ്രൈവര്‍ അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.