ആന്ധ്രാ പ്രദേശില്‍ 443 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - Andhra Pradesh
സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 9,372 ആയി.
ആന്ധ്രാ പ്രദേശില്‍ 443 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
അമരാവതി: ആന്ധ്രാ പ്രദേശില്‍ 443 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 9,372 ആയി. തിങ്കളാഴ്‌ച സംസ്ഥാനത്ത് അഞ്ച് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടയില്‍ 83 പേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യ വിഭാഗം അറിയിച്ചു. 111 മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തത്. 4,435 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. നിലവില്‍ 4,826 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്.