അമരാവതി: സംസ്ഥാനത്ത് പുതുതായി 214 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,78,937 ആയി. 24 മണിക്കൂറിൽ 422 പേരാണ് കൊവിഡ് മുക്തരായത്. 3,992 പേരാണ് സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളത്. ഇതുവരെ സംസ്ഥാനത്ത് 7,078 പേർ കൊവിഡ് ബാധിച്ച് മരിച്ചെന്നും 8,67,867 പേർ കൊവിഡ് മുക്തരായെന്നും അധികൃതർ അറിയിച്ചു.
ആന്ധ്രാപ്രദേശിൽ 214 പേർക്ക് കൂടി കൊവിഡ് - ആന്ധ്രാപ്രദേശ് കൊവിഡ് കേസുകൾ
സംസ്ഥാനത്ത് 3,992 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്.
ആന്ധ്രാപ്രദേശിൽ 214 പേർക്ക് കൂടി കൊവിഡ്
ഇന്ത്യയിൽ പുതുതായി 24,337 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,00,55,560 ആയി ഉയർന്നു. 3,03,639 പേർ ചികിത്സയിൽ തുടരുമ്പോൾ 1,45,810 മരണം സ്ഥിരീകരിച്ചു. ഇതുവരെ 96,06,111 പേർ രോഗമുക്തി നേടി. 9,00,134 പരിശോധനകൾ കൂടി നടത്തി. ഇതോടെ രാജ്യത്ത് ആകെ പരിശോധനകളുടെ എണ്ണം 16,20,98,329 ആയതായി ഐസിഎംആർ അറിയിച്ചു.