അമരാവതി:ആന്ധ്രപ്രദേശില്‍ 50 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 1,980 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കര്‍ണാടകയില്‍ നിന്നും തിരിച്ചെത്തിയ 26 പേര്‍ക്കും ഗുജറാത്തില്‍ നിന്നും എത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ആന്ധ്രപ്രദേശില്‍ 50 പേര്‍ക്ക് കൂടി കൊവിഡ് - New COVID cases
കര്‍ണാടകയില്‍ നിന്നും തിരിച്ചെത്തിയ 26 പേര്‍ക്കും ഗുജറാത്തില്‍ നിന്നും എത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 1980 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആന്ധ്ര പ്രദേശില്‍ 50 കൊവിഡ് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു
കഴിഞ്ഞ 24 മണിക്കൂറിലെ കണക്കാണിത്. ചിറ്റൂരിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. 16 പേര്‍ക്കാണ് ഇവിടെ പുതിയതായി രോഗം ബാധിച്ചത്. കര്‍ണ്ണൂലില്‍ 13 പേര്‍ക്കും രോഗമുണ്ട്. അനന്ദ്പുത്തൂരിലും നെല്ലൂരിലും അഞ്ച് പേര്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 1,010 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 45 പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്‌ടമായി.