കേരളം

kerala

ETV Bharat / bharat

മുന്‍സിപ്പല്‍ കമ്മിഷണറെ സസ്‌പെന്‍ഡ് ചെയ്‌ത് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ - Andhra Pradesh

കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പരാമര്‍ശമാണ് ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ കാരണം

Andhra Pradesh govt suspends Nagari Municipal Commissioner  മുന്‍സിപ്പല്‍ കമ്മിഷണറെ സസ്‌പെന്‍ഡ് ചെയ്‌ത് ആന്ധ്രാപ്രദേശ്  ആന്ധ്രാപ്രദേശ്  കൊവിഡ് 19  Andhra Pradesh  Nagari Municipal Commissioner
മുന്‍സിപ്പല്‍ കമ്മിഷണറെ സസ്‌പെന്‍ഡ് ചെയ്‌ത് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍

By

Published : Apr 11, 2020, 9:52 AM IST

അമരാവതി: മുന്‍സിപ്പല്‍ കമ്മിഷണറെ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്‌തു. നഗരി മുന്‍സിപ്പല്‍ കമ്മിഷണര്‍ കെ വെങ്കട്ടരാമ റെഡ്ഡിയെയാണ് സര്‍ക്കാര്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്‌തത്. കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പരാമര്‍ശമാണ് ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ കാരണം. അച്ചടക്ക നടപടി നേരിടുന്ന കമ്മിഷണറോട് നഗരപരിധി വിട്ട് പോവരുതെന്ന് നിര്‍ദേശമുണ്ട്. സാനിറ്ററി ഇന്‍സ്‌പെക്‌ടറായ സിഎച്ച് വെങ്കടേശ്വര റാവുവിന് പകരചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details