ആന്ധ്രാപ്രദേശില്‍ 2783 പുതിയ കൊവിഡ് കേസുകള്‍ - ആന്ധ്രാ പ്രദേശ് കൊവിഡ് വാര്‍ത്തകള്‍
24,575 പേരാണ് സംസ്ഥാനത്ത് കൊവിഡ് രോഗികളായി ചികിത്സയിലുള്ളത്.
![ആന്ധ്രാപ്രദേശില്‍ 2783 പുതിയ കൊവിഡ് കേസുകള്‍ Andhra Pradesh covid covid latest news covid in indian states news ആന്ധ്രാ പ്രദേശ് കൊവിഡ് വാര്‍ത്തകള്‍ കൊവിഡ് ലേറ്റസ്‌റ്റ് വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9384709-thumbnail-3x2-k.jpg)
ആന്ധ്രാപ്രദേശില്‍ 2783 പുതിയ കൊവിഡ് കേസുകള്‍
അമരാവതി: ആന്ധ്രാ പ്രദേശില്‍ 2783 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 8,23,348 ആയി. 7,92.083 പേര്‍ രോഗമുക്തിരായിട്ടുണ്ട്. ഇതില്‍ 3708 പേര്‍ കൊവിഡ് മുക്തി നേടിയത് കഴിഞ്ഞ 24 മണിക്കൂറിനിടെയാണ്. നിലവില്‍ 24,575 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 14 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,690 ആയി.