അമരാവതി: ആന്ധ്രാപ്രദേശില്‍ 545 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 47,130 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന വര്‍ധനയാണിത്. ഞായറാഴ്ച പരിശോധനകള്‍ കുറഞ്ഞത് രോഗികളുടെ എണ്ണം കുറയാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. വാരാന്ത്യങ്ങളില്‍ ഒഴികെ ശരാശരി 70,000 സാമ്പിളുകളാണ് പരിശോധിക്കുന്നത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.93 ആണ്.
ആന്ധ്രാപ്രദേശില്‍ 545 പേര്‍ക്ക് കൂടി കൊവിഡ് - andhra health department
സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.93 ആണ്. 10 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് 8,62,758 പേരാണ് ഇതുവരെ രോഗബാധിതരായത്. 10 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,948 ആയി. മരണനിരക്ക് 0.81 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 1,390 പേര്‍ രോഗമുക്തരായി. 8,42,416 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. 97.64 ആണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്.
13,394 പേരാണ് വിവിധയിടങ്ങളിലായി ചികിത്സയില്‍ തുടരുന്നത്. ഗുണ്ടൂര്‍, ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി ജില്ലകളില്‍ യഥാക്രമം 117,104,76 പേര്‍ക്ക് പുതിയതായി രോഗം ബാധിച്ചു. ബാക്കി 10 ജില്ലകളില്‍ അമ്പതില്‍ താഴെയാണ് പുതിയ രോഗികളുടെ എണ്ണം. കൃഷ്ണ, വിശാഖപട്ടണം ജില്ലകളില്‍ രണ്ട് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. മറ്റ് ആറ് ജില്ലകളില്‍ ഓരോ മരണം വീതം റിപ്പോര്‍ട്ട് ചെയ്തു.