ആന്ധ്രാ പ്രദേശില്‍ 8,846 പുതിയ കൊവിഡ് കേസുകള്‍
നിലവില്‍ 92,353 പേരാണ് ചികിത്സയിലുള്ളത്.
അമരാവതി: ആന്ധ്രാ പ്രദേശില്‍ 8,846 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 5,83,925 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 69 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,041 ആയി. ആകെ 4,86,531 പേര് കൊവിഡില്‍ നിന്ന് മുക്തി നേടി. നിലവില്‍ 92,353 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,511 സാമ്പിളുകളാണ് പരിശോധിച്ചത്. ആകെ 47,31,866 പേരുടെ സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്.