ആന്ധ്രയിൽ 6,190 കൊവിഡ് കേസുകൾ കൂടി
കൊവിഡ് ബാധിച്ച് 35 രോഗികൾ കൂടി മരണത്തിന് കീഴടങ്ങി
കൊവിഡ്
അമരാവതി: ആന്ധ്രാപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 6,190 കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,87,351 ആയി. കൊവിഡ് ബാധിച്ച് 35 രോഗികൾ കൂടി മരണത്തിന് കീഴടങ്ങി. ആകെ 5,780 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം രോഗ ബാധിതരായിരുന്ന 6,22,136 പേർ സുഖം പ്രാപിച്ചു. നിലവിൽ 59,435 പേരാണ് ചികിത്സയിൽ കഴിയുന്നത്.