അമരാവതി : ഒരു സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനങ്ങൾ വരെ ആകാമെന്ന് ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി. നിലവിലുള്ള ആന്ധ്രാ പ്രദേശിന്‍റെ തലസ്ഥാനമായ അമരാവതിക്ക് "ലെജിസ്ലേറ്റീവ് ക്യാപിറ്റൽ", തുറമുഖ നഗരമായ വിശാഖപട്ടണം "എക്സിക്യൂട്ടീവ് ക്യാപിറ്റൽ", കർനൂൾ "ജുഡീഷ്യറി ക്യാപിറ്റൽ" എന്നിങ്ങനെയാക്കി പദവികൾ നൽകാം. വികേന്ദ്രീകരണം എന്ന ആശയത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. എന്നാൽ പ്രശ്‌നം പരിശോധിക്കാൻ രൂപീകരിച്ച വിദഗ്‌ധ സമിതി റിപ്പോർട്ട് സമർപ്പിച്ചതിനുശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്നും ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു.
അമരാവതിക്ക് പിന്നാലെ വിശാഖപട്ടണവും തലസ്ഥാനമാക്കാൻ ആന്ധ്ര സർക്കാർ
ഇപ്പോഴുള്ള അമരാവതിയെ ഒരു സമ്പൂർണ്ണ തലസ്ഥാന നഗരമാക്കി വികസിപ്പിക്കുന്നതിന് കുറഞ്ഞത് ഒരു ലക്ഷം കോടി രൂപയെങ്കിലും ആവശ്യമാണെന്നും ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു
മൂന്ന് സംസ്ഥാന തലസ്ഥാനങ്ങൾക്കായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി
കമ്മിറ്റി റിപ്പോർട്ട് അടുത്ത ദിവസങ്ങളിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. സർക്കാർ ഓഫീസുകൾക്കും സെക്രട്ടേറിയറ്റിനും വിശാഖപട്ടണത്തേക്ക് മാറാമെന്ന് സൂചിപ്പിച്ച മുഖ്യമന്ത്രി സ്ഥലത്ത് ആവശ്യമായ സൗകര്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി. മെട്രോ മാത്രമാണ് ഇനി വിശാഖപട്ടണത്തിന് വേണ്ടത്. ഇപ്പോഴുള്ള അമരാവതിയെ ഒരു സമ്പൂർണ്ണ തലസ്ഥാന നഗരമാക്കി വികസിപ്പിക്കുന്നതിന് കുറഞ്ഞത് ഒരു ലക്ഷം കോടി രൂപയെങ്കിലും ആവശ്യമാണെന്നും ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു.