കേരളം

kerala

ETV Bharat / bharat

പ്ലക്കാര്‍ഡുകളുമായി റോഡില്‍: കേസെടുത്ത് പൊലീസ് - placards of COVID-19 slogans

മാസ്ക് പോലും ഉപയോഗിക്കാതെയാണ് ആളുകള്‍ റോഡിലിറങ്ങിയത്.

പ്ലക്കാര്‍ഡുകള്‍ കൈയിലെടുത്ത് റോഡിലിറങ്ങിയതിന് കേസെടുത്തു
പ്ലക്കാര്‍ഡുകള്‍ കൈയിലെടുത്ത് റോഡിലിറങ്ങിയതിന് കേസെടുത്തു

By

Published : Apr 29, 2020, 1:37 PM IST

വിജയനഗരം: മാസ്‌ക്ക് ധരിക്കാതെ കൊവിഡ് മുദ്രാവാക്യങ്ങൾ പ്രദർശിപ്പിച്ച പ്ലക്കാർഡുകളുമായി റോഡിലിറങ്ങിയവർക്ക് എതിരെ കേസ്. ആന്ധ്രാപ്രദേശിലെ വിജയനഗരത്തിലാണ് സംഭവം. ലോക്ക് ഡൗണ്‍ നിയമം ലംഘിച്ചതിനാണ് പൊലീസ് കേസെടുത്തത്.

അനാവശ്യമായി ചുറ്റിക്കറങ്ങരുതെന്നും സർക്കാർ ഉപദേശങ്ങൾ പാലിക്കണമെന്നും രാജ്യത്ത് കൊവിഡ് വൈറസ് പടരാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും എല്ലാ സംസ്ഥാന സർക്കാരുകളും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലംഘിച്ചത് കാണിച്ചാണ് കേസ്.

ABOUT THE AUTHOR

...view details