അമരാവതി: ആന്ധ്രാ പ്രദേശില്‍ കറന്‍സി നോട്ടുകള്‍ വഴി കൊവിഡ് പടരാന്‍ സാധ്യതയെന്ന ഡിജിപിയുടെ പ്രസ്‌താവന തള്ളി ഡിജിപി ഓഫീസ്. ഇത് സംബന്ധിച്ച തെളിവുകളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് ഡിജിപി ഓഫീസ് വ്യക്തമാക്കി. സംസ്ഥാനത്ത് വിദേശത്ത് പോയിട്ടില്ലാത്ത മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വിദേശത്ത് നിന്നെത്തിയവരോട് സമ്പര്‍ക്കം പോലും പുലര്‍ത്താത്തവര്‍ക്കാണ് രോഗം ബാധിച്ചത്. ഇത് പരിശോധിക്കവെയാണ് കറന്‍സി വഴി കൊവിഡ് പടര്‍ന്നേക്കാമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് സംശയം തോന്നിയതെന്നും ഡിജിപി ഓഫീസില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കറന്‍സി നോട്ടുകള്‍ വഴി കൊവിഡ്; ഡിജിപിയുടെ പ്രസ്‌താവന തള്ളി ഡിജിപി ഓഫീസ് - കറന്‍സി നോട്ടുകള്‍ വഴി കൊവിഡ്
ഇത് സംബന്ധിച്ച തെളിവുകളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് ഡിജിപി ഓഫീസ് .
കറന്‍സി നോട്ടുകള്‍ വഴി കൊവിഡ്; ഡിജിപിയുടെ പ്രസ്‌താവന തള്ളി ഡിജിപി ഓഫീസ്
ഗോദാവരി ജില്ലയിലെ അധ്യാപകനും,കൃഷ്‌ണ ജില്ലയിലെ ഒരാള്‍ക്കും ഗുണ്ടൂര്‍ ജില്ലയിലെ ഡോക്‌ടര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പണമിടപാടുകള്‍ ഡിജിറ്റലാക്കുന്നത് പ്രോല്‍സാഹിപ്പിക്കണമെന്ന് ഡിജിപി ഓഫീസ് നിര്‍ദേശിച്ചു.