ആന്ധ്രയില്‍ 212 പേര്‍ക്ക് കൂടി കൊവിഡ് - Andhra Recoveries and Deaths
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 8,81,273 ആയി
![ആന്ധ്രയില്‍ 212 പേര്‍ക്ക് കൂടി കൊവിഡ് Andhra registers 212 new COVID-19 cases Andhra corona virus Andhra Recoveries and Deaths ആന്ധ്രപ്രദേശിലെ കൊവിഡ് കണക്കുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10041256-201-10041256-1609195495716.jpg)
ആന്ധ്രയില്‍ 212 പേര്‍ക്ക് കൂടി കൊവിഡ്
അമരാവതി: ആന്ധ്രപ്രദേശിൽ 212 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 8,81,273 ആയി. 24 മണിക്കൂറിനിടെ നാല് പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് 7,098 ആയി. അതേസമയം 410 പേർ കൂടി രോഗമുക്തി നേടിയതോടെ സംസ്ഥാനത്തെ ആകെ രോഗമുക്തി നേടിയവർ 8,70,752 ആയി. നിലവില്‍ 3,423 പേരാണ് ചികിത്സയില്‍ കഴിയുന്നത്.