വിശാഖപട്ടണം:നിരീക്ഷണത്തിലുളളവിദ്യാർഥികളുടെ മാതാപിതാക്കൾ ആന്ധ്ര ടൂറിസം മന്ത്രി മുത്തംസെട്ടി ശ്രീനിവാസ റാവുവിനെ ഖരാവോ ചെയ്‌തു. കഴിഞ്ഞയാഴ്‌ച ദുബായ്, താജാക്കിസ്ഥാൻ, ഖത്തർ എന്നിവിടങ്ങളിൽ നിന്ന് എത്തിയ വിദ്യാർഥികളെ വേണ്ടത്ര ക്രമീകരണങ്ങളില്ലാത്ത വിശാഖപട്ടണത്തെ വിംസ് ആശുപത്രിയിലെ നിരീക്ഷണകേന്ദ്രത്തിലേക്കു മാറ്റിയെന്ന് ആരോപിച്ചാണ് ഖരാവോ ചെയ്തത്.
ആന്ധ്ര മന്ത്രിയെ നിരീക്ഷണത്തിലുള്ള വിദ്യാർഥികളുടെ മാതാപിതാക്കള്‍ ഖരാവോ ചെയ്തു - കൊവിഡ്-19
വിദേശത്ത് നിന്നെത്തിയ വിദ്യാർഥികളെ വേണ്ടത്ര സജ്ജീകരണങ്ങളില്ലാത്ത നിരീക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചുവെന്ന് ആരോപിച്ചാണ് മാതാപിതാക്കൾ ആന്ധ്ര ടൂറിസം മന്ത്രയെ തടഞ്ഞത് .
കൊവിഡ്-19: മോശം നിരീക്ഷണകേന്ദ്രം; ആന്ധ്ര മന്ത്രിയെ ഖരാവോ ചെയ്‌തു മാതാപിതാക്കൾ
ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചുളള ഒരു ക്രമികരണവും വിംസ് ആശുപത്രിയിൽ ഏർപെടുത്തിയിട്ടില്ലെന്ന് വിദ്യാർഥികൾ പറയുന്നു. കൊതുകു ശല്യം രൂക്ഷമായിട്ടുളള അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഹാളിലാണ് നിരീക്ഷണകേന്ദ്രം പ്രവർത്തിക്കുന്നതെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. വൃത്തിയുളള ശൗചാലയങ്ങളോ മുറികളോ ഇല്ലെന്ന് വിദ്യാർഥികൾ പറയുന്നു . 31 പേരെയാണ് വിംസ് ആശുപത്രിയിലെ നിരീക്ഷണകേന്ദ്രത്തിൽ പാർപ്പിച്ചിട്ടുളളത്.