അമരാവതി: നിവാർ ചുഴലിക്കാറ്റിനെ തുടർന്ന് വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങൾ ജലസേചന മന്ത്രി പി അനിൽ കുമാർ സന്ദർശിച്ചു. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്‌ടങ്ങൾ വിലയിരുത്തുന്നതിനായാണ് സന്ദർശനം. മന്ത്രി ജനങ്ങളുമായി സംവദിക്കുകയും സംസ്ഥാന സർക്കാരിൽ നിന്ന് എല്ലാവിധ സഹായങ്ങളും ഉറപ്പു നൽകുകയും ചെയ്‌തു.
നിവാർ ചുഴലിക്കാറ്റ്; വെള്ളപ്പൊക്കബാധിത പ്രദേശങ്ങൾ ജലസേചന മന്ത്രി സന്ദർശിച്ചു
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി പ്രളയബാധിത പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തും.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ഇന്ന് വൈ എസ് ജഗൻ മോഹൻ റെഡ്ഡി പ്രളയബാധിത പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തും. വ്യോമ നിരീക്ഷണത്തിന് ശേഷം നെല്ലൂർ, ചിറ്റൂർ, വൈ എസ് ആർ കടപ്പ ഉൾപ്പെടെയുള്ള ജില്ലാ കലക്ടർമാരുമായും മറ്റ് ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി തിരുപ്പതിയിൽ അവലോകന യോഗം ചേരും.
ദുരിതബാധിത പ്രദേശങ്ങളിലെ കർഷകർക്ക് വിത്തുകളിൽ 80 ശതമാനം സബ്‌സിഡി നൽകുമെന്ന് സംസ്ഥാന ക്യാബിനറ്റ് തീരുമാനിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് ചിറ്റൂർ, കടപ്പ, നെല്ലൂർ, പ്രകാശം ജില്ലകളിലായി മൂന്ന് പേർ മരിക്കുകയും 10,000ത്തിലധികം പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്‌തു.