ഭാര്യയേയും മകളെയും കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു - Andhra: Man commits suicide after killing wife, 1-year-old daughter
ആന്ധ്രാപ്രദേശിലെ മധുര്‍വാഡ ജില്ലയിലാണ് സംഭവം. ഒരു വയസുള്ള മകളെയാണ് സക്രജിത് ബാന്‍ജി കൊലപ്പെടുത്തിയത്

Andhra: Man commits suicide after killing wife, 1-year-old daughter
വിശാഖപട്ടണം: ആന്ധ്രയിലെ മധുര്‍വാഡ ജില്ലയില്‍ ഭാര്യയെയും ഒരു വയസായ മകളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഒഡിഷ സ്വദേശിയായ സക്രജിത് ബാന്‍ജിയാണ് ഭാര്യ ശുക്ല ദളിതിനെയും കുഞ്ഞിനെയും കൊന്നത്. 2017ലാണ് ഇരുവരും വിവാഹിതരായത്. ഇരുവരേയും വധിച്ച ശേഷം സക്രജിത് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. കൊലപാതകത്തിന്‍റെ കാരണം ഇനിയും വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.