ആന്ധ്രപ്രദേശിൽ സഹപാഠിയെ പ്രണയിച്ച കോളേജ് വിദ്യാര്‍ത്ഥിനിയെ പിതാവ് കൊലപ്പെടുത്തി. 20 കാരിയായ വൈഷ്ണവിയാണ് കൊല്ലപ്പെട്ടത്. പിതാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
മകള്‍ ഒളിച്ചോടാൻ സാധ്യതയുണ്ടെന്ന സംശയത്താലായിരുന്നു ക്രൂര കൃത്യം. കോളേജിലെ സഹപാഠിയുമായി മകള്‍ക്ക് ബന്ധമുണ്ടെന്ന് പിതാവിന് അറിയാമായിരുന്നു. ഇതിൽ നിന്ന് പിന്മാറാന്‍ നിരന്തരം ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. തുടർന്നാണ് മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. താഴ്ന്ന ജാതിയിൽ പെട്ട ആണ്‍കുട്ടിയുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടായിരുന്നെന്നാണ് വിവരം.