അമരാവതി: മാള മഹാനാട് വനിതാ വിഭാഗം പ്രസിഡന്‍റ് ജോണി കുമാരി വിഷം കഴിച്ചു. തിങ്കളാഴ്ച പ്രസ് ക്ലബിൽ നടന്ന പത്രസമ്മേളനത്തിനിടെയാണ് വിഷം കഴിച്ചത്. ഭരണകക്ഷിയിലെ ചില വ്യക്തികൾ തന്നെ വഞ്ചിച്ചുവെന്ന് ആരോപിച്ചാണ് ജോണി കുമാരി വിഷം കഴിച്ചത്. വൈ.എസ്.ആർ.സി.പിയുടെ ഉന്നതരുമായി താൻ കൂടിക്കാഴ്ച നടത്തിയെന്നും എന്നാൽ അവർ ആരും തന്‍റെ പ്രശനത്തോട് പ്രതികരിച്ചില്ലെന്നും ജൂലായ് ആറിന് മുതിർന്ന നേതാവ് വിജയസായി റെഡ്ഡിയെ കണ്ടെങ്കിലും അദ്ദേഹവും ഇതിനോട് പ്രതികരിച്ചെന്ന് ജോണി കുമാരി പറഞ്ഞു. എന്നാൽ കൊവിഡ് വൈറസിന്‍റെ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ കാണാൻ കഴിഞ്ഞില്ല.
ആന്ധ്രയില്‍ മാള മഹാനാട് വനിതാ വിഭാഗം പ്രസിഡന്‍റ് ജോണി കുമാരി പത്രസമ്മേളനത്തിനിടെ വിഷം കഴിച്ചു - മാള മഹാനാട് വനിതാ വിഭാഗം പ്രസിഡന്‍റ് ജോണി കുമാരി
രണകക്ഷിയിലെ ചില വ്യക്തികൾ തന്നെ വഞ്ചിച്ചുവെന്ന് ആരോപിച്ചാണ് ജോണി കുമാരി വിഷം കഴിച്ചത്
മാള മഹാനാട് വനിതാ വിഭാഗം പ്രസിഡന്‍റ് ജോണി കുമാരി പത്രസമ്മേളനത്തിനിടെ വിഷം കഴിച്ചു
തനിക്ക് നീതി ലഭിക്കാൻ ആരും സഹായിക്കാത്തതിനാൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ ശേഷം വിഷം കഴിക്കുകയായിരുന്നു. പൊലീസ് ഉടൻ വിജയവാഡ സർക്കാർ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ പ്രാഥമിക ചികിത്സക്ക് ശേഷം ഗുണ്ടൂർ സർക്കാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നിലവിലെ ആരോഗ്യ സ്ഥിതി സ്ഥിരമാണെന്നും സെക്ഷൻ 309 ഇന്ത്യൻ പീനൽ കോഡ് പ്രകാരം കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും ഗവർണർപേട്ട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നാഗരാജു പറഞ്ഞു.