ആന്ധ്രപ്രദേശിലെ മച്ചിലിപട്ടണം തുറമുഖത്തിന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തറക്കല്ലിട്ടു. കൃഷ്ണ ജില്ലയില്‍ ഒരുങ്ങുന്ന ഈ പോര്‍ട്ടിന് 11500 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. പോര്‍ട്ടിന്‍റെ ആദ്യഘട്ട നിര്‍മ്മാണം പതിനെട്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കാം എന്ന പ്രതീക്ഷയിലാണ് ആന്ധ്ര സര്‍ക്കാര്‍. നവയുഗ എഞ്ചിനിയറിംഗ് കമ്പനിയാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ആന്ധ്രയില്‍ മച്ചിലിപട്ടണം തുറമുഖത്തിന് തറക്കല്ലിട്ടു
കൃഷ്ണ ജില്ലയില്‍ ഒരുങ്ങുന്ന പോര്‍ട്ടിന് 11500 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. പോര്‍ട്ടിന്‍റെ ആദ്യഘട്ട നിര്‍മ്മാണം പതിനെട്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കാം എന്ന പ്രതീക്ഷയിലാണ് ആന്ധ്ര സര്‍ക്കാര്‍.
ആദ്യഘട്ട നിര്‍മ്മാണത്തിനായി ഒരേക്കറിന് നാല്‍പ്പത് ലക്ഷം രൂപ എന്ന നിരക്കില്‍ മേഗവാനിപല്ലം, ചിലക്കല്‍പുടി, പൊട്ടെയ്പല്ലി എന്നിവിടങ്ങളിലായി 122 ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ സ്വന്തമാക്കിയിരിക്കുന്നത്. ആഴത്തിലുള്ള ജല തുറമുഖമാണ് സര്‍ക്കാര്‍ ഇവിടെ ഉദ്ദേശിക്കുന്നത് ഇതിന്‍റെ മുഴുവന്‍ പ്രവര്‍ത്തനത്തിനായി 5000 ഏക്കർ ഭൂമി വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാവിയില്‍ പ്രദേശവാസികള്‍ക്ക് ഈ തുറമുഖം വഴി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. തുറമുഖത്തിന്‍റെ സ്ഥാനം സംസ്ഥാന തലസ്ഥാനത്തിന് സമീപമായതിനാല്‍ ഉടന്‍ തന്നെ സ്ഥലത്ത് പുരോഗമനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.