അമരാവതി:ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ജഗൻ മോഹൻ റെഡ്ഡി ചുമതലയേറ്റു. രാവിലെ 8.39ഓടെ സംസ്ഥാന സെക്രട്ടറിയേറ്റിലെത്തിയാണ് ചുമതലയേറ്റത്. സെക്രട്ടറിയേറ്റിലെ വിവധ വകുപ്പുകളിലെ ജീവനക്കാർ ജഗൻ മോഹൻ റെഡ്ഡിയെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. നിരവധി മന്ത്രിമാരും വൈഎസ്ആർസിപി നേതാക്കളും ജഗൻ മോഹൻ റെഡ്ഡിക്ക് അഭിനന്ദനമറിയിച്ച് രംഗത്തെത്തി.
ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായി ചുമതലയേറ്റു
നിരവധി മന്ത്രിമാരും വൈഎസ്ആർസിപി നേതാക്കളും ജഗൻ മോഹൻ റെഡ്ഡിക്ക് അഭിനന്ദനമറിയിച്ചു
ജഗൻ മോഹൻ റെഡ്ഡി
മന്ത്രിമാർ ഇന്ന് 11.49ന് സത്യപ്രതിജ്ഞ ചെയ്യും. 175 നിയമസഭ സീറ്റുകളില്‍ 151 സീറ്റും നേടി നിയമസഭയിലെ മൂന്നിൽ രണ്ട് ഭാഗവും സ്വന്തമാക്കിയാണ് ജഗൻ ആന്ധ്ര മുഖ്യമന്ത്രിയാകുന്നത്. ആദ്യമായാണ് സംസ്ഥാനത്ത് വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത്. മെയ് 30ന് വിഭജനത്തിന് ശേഷമുള്ള ആന്ധ്രയിലെ രണ്ടാമത്തെ മുഖ്യമന്ത്രിയായി വൈ എസ് ജഗൻ മോഹൻ റെഡ്ഡി അധികാരമേറ്റു.