ന്യൂഡൽഹി:നിസാമുദീൻ മർകസിൽ നടന്ന തബ്ലീഗ് ജമാഅത്ത് പരിപാടിയിൽ താൻ പങ്കെടുത്തതായി വ്യാജ വാര്‍ത്ത നൽകിയ മാധ്യമങ്ങക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി അംസാദ് ബാഷ. തന്നെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ച മാധ്യമ സ്ഥാപനങ്ങൾക്കെതിരെ ക്രിമിനൽ കേസും മാനനഷ്ടക്കേസും നൽകുമെന്നും ഉപമുഖ്യമന്ത്രി അംസാദ് ബാഷ വ്യക്തമാക്കി.
നിസാമുദിൻ മർക്കസിൽ പങ്കെടുത്തിട്ടില്ലെന്ന് ആന്ധ്രാ ഉപമുഖ്യമന്ത്രി
വ്യാജവാർത്ത പ്രചരിപ്പിച്ച മാധ്യമ സ്ഥാപനങ്ങൾക്കെതിരെ ക്രിമിനൽ കേസും മാനനഷ്ടക്കേസും നൽകുമെന്നും ഉപമുഖ്യമന്ത്രി അംസാദ് ബാഷ വ്യക്തമാക്കി
ആന്ധ്രാ ഉപമുഖ്യമന്ത്രി
സുപ്രീം കോടതിയിൽ ഒരു കേസിന്‍റെ വാദവുമായി ബന്ധപ്പെട്ടാണ് മാർച്ച് രണ്ടിന് താൻ ന്യൂഡൽഹിയിൽ പോയതെന്ന് അദ്ദേഹം പറഞ്ഞു. മാർച്ച് രണ്ടിന് താൻ ഡൽഹിയിലെ എപി ഭവനിൽ താമസിച്ചുവെന്നും മാർച്ച് നാലിന് മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തെന്നും ബാഷ വ്യക്തമാക്കി. 146 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണം 1397 ആയി ഉയർന്നു.