അമരാവതി: സംസ്ഥാനത്തെ 58.99 ലക്ഷം നിര്‍ധനര്‍ക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ നേരിട്ടെത്തിച്ച് നല്‍കി ആന്ധ്ര സര്‍ക്കാര്‍. വൈഎസ്ആർ പെൻഷൻ പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ ഗുണഭോക്താക്കൾക്ക് തുക വീട്ടില്‍ എത്തിച്ച് നല്‍കുന്നത്. തുടർച്ചയായ രണ്ടാമത്തെ മാസവും പെൻഷൻ വിതരണ പരിപാടി വിജയകരമായി നടപ്പിലാക്കിയതായി ആന്ധ്ര സര്‍ക്കാര്‍ അറിയിച്ചു. വാര്‍ഡ്, വില്ലേജ് തലത്തിലുള്ള വോളണ്ടിയേഴ്‌സിന്‍റെ സഹായത്തോടെയാണ് പെൻഷൻ വീടുകളില്‍ എത്തിക്കുന്നത്.
പെൻഷൻ തുക വീട്ടിലെത്തിച്ച് ആന്ധ്ര സര്‍ക്കാര്‍ - ആന്ധ്ര സര്‍ക്കാര്‍
ഗുണഭോക്താക്കൾക്ക് പെൻഷൻ തുക നേരിട്ടെത്തിച്ച് നല്‍കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് ആന്ധ്രപ്രദേശെന്ന് അധികൃതര്‍ അറിയിച്ചു
![പെൻഷൻ തുക വീട്ടിലെത്തിച്ച് ആന്ധ്ര സര്‍ക്കാര്‍ YSR Pension Andhra government pays pension door-delivery of pension YSR Pension Kanuka programme pension to poor in Andhra പെൻഷൻ തുക പെൻഷൻ തുക വീട്ടുവാതില്‍കല്‍ ആന്ധ്ര സര്‍ക്കാര്‍ ജഗൻ മോഹൻ റെഡ്ഡി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6259761-670-6259761-1583074573055.jpg)
ഞായറാഴ്‌ച ഉച്ചയോടെ തന്നെ 47 ലക്ഷം പേര്‍ക്കോളം പെൻഷൻ തുക എത്തിച്ചു. വൈകുന്നേരത്തോടെ ഗുണഭോക്താക്കളായ 58.99 ലക്ഷം പേര്‍ക്കും വോളണ്ടിയേഴ്‌സ് പണം എത്തിച്ചുനല്‍കി. പെൻഷൻ പദ്ധതിയില്‍ യാതൊരു വിധ അഴിമതിയും നടക്കുന്നില്ലെന്ന് തെളിയിക്കുക കൂടിയാണ് ഇതിലൂടെയെന്ന് അധികൃതര്‍ അറിയിച്ചു. പെൻഷൻ തുക വീട്ടിലെത്തിച്ച് നല്‍കുന്നതിലൂടെ ഗുണഭോക്താക്കളുടെ നീണ്ട കാത്തിരിപ്പ് ഒഴിവാക്കാം. മാത്രമല്ല, പെൻഷൻ വാങ്ങുന്നതിനായി ഓഫീസുകൾ കയറിയിറങ്ങേണ്ടി വരുന്ന രോഗികള്‍ക്കും ഭിന്നശേഷിയുള്ളവർക്കും ഇത് സഹായകമാകുമെന്നും അധികൃതര്‍ പറഞ്ഞു. ഞായറാഴ്‌ച ദിവസം പെൻഷൻ തുക നേരിട്ട് വീട്ടിലെത്തിയപ്പോൾ ഗുണഭോക്താക്കൾക്ക് സന്തോഷവും ആശ്ചര്യവുമായിരുന്നു. ഇത്തരമൊരു സംരംഭം ഏറ്റെടുത്ത് ചെയ്യുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ആന്ധ്രപ്രദേശെന്ന് അധികൃതർ അറിയിച്ചു.