അമരാവതി: ആന്ധ്രാ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്കെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റിട്ട ബാങ്ക് ജീവനക്കാരിയെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. വൈഎസ്ആർസിപി പ്രവർത്തകൻ നൽകിയ പരാതിയെ തുടർന്നാണ് ഗുണ്ടൂർ ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരിയായ മാധവിക്കെതിരെ പൊലീസ് കേസെടുത്തത്. തുടർന്ന് ജില്ലാ കലക്ടറുടെ നിർദേശപ്രകാരമാണ് സസ്‌പെൻഷൻ നടപടി.
ആന്ധ്രാ മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റ്; ബാങ്ക് ജീവനക്കാരിക്ക് സസ്‌പെൻഷൻ - ജഗൻമോഹൻ റെഡ്ഡി
ഗുണ്ടൂർ ജില്ലാ കലക്ടറുടെ നിർദേശപ്രകാരമാണ് സസ്‌പെൻഷൻ നടപടി.
Cm
വിശാഖപട്ടണത്ത് ഗ്യാസ് ചോർച്ചയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ ചോദ്യങ്ങളുന്നയിച്ചതിനെ തുടർന്ന് നേരത്തെ 60 വയസുകാരിക്കെതിരെ ആന്ധ്രാപ്രദേശ് സിഐഡി പൊലീസ് കേസെടുത്തിരുന്നു.