വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ 13 ജില്ലകളിലും ആദ്യഘട്ട സെറോ സർവൈലൻസ് പൂർത്തിയായി. വൈറസ് വ്യാപനത്തിൻ്റെ വ്യാപ്‌തി കണക്കാക്കുന്നതിനാണ് സീറോ സർവൈലൻസ് ഏർപ്പെടുത്തിയത്. ആദ്യ ഘട്ട സർവേയിൽ അപകടസാധ്യത 20 ശതമാനമാണെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി.
ആന്ധ്രാപ്രദേശിലെ ആദ്യഘട്ട സെറോ സർവൈലൻസ് പൂർത്തിയായി - ആന്ധ്രാ
വൈറസ് വ്യാപനത്തിൻ്റെ വ്യാപ്‌തി കണക്കാക്കുന്നതിനാണ് സീറോ സർവൈലൻസ് ഏർപ്പെടുത്തിയത്. ആദ്യ ഘട്ട സർവേയിൽ അപകടസാധ്യത 20 ശതമാനമാണെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി.
ആന്ധ്രാപ്രദേശിലെ ആദ്യഘട്ട സെറോ സർവൈലൻസ് പൂർത്തിയാക്കി
ഓഗസ്റ്റ് അഞ്ച് മുതൽ 15 വരെ കിഴക്കൻ ഗോദാവരി, കൃഷ്ണ, നെല്ലൂർ, അനന്തപുർ എന്നീ ജില്ലകളിൽ 3500 പേർക്ക് പരിശോധന നടത്തിയിരുന്നു. ഓഗസ്റ്റ് 26 മുതൽ 31 വരെ ശ്രീകാകുളം, വിസിനഗാർ, വിശാഖപട്ടണം, പശ്ചിമ ഗോദാവരി, ഗുണ്ടൂർ, പ്രകാശം, കടപ്പ, ചിറ്റൂർ, കർണൂൽ ജില്ലകളിൽ 5,000 പേരെയും പരിശോധനക്ക് വിധേയമാക്കി. അതേസമയം ആന്ധ്രയിൽ 10,175 കൊവിഡ് കേസുകൾ കൂടി രജിസ്റ്റർ ചെയ്‌തു. ആകെ രോഗ വാധിതരുടെ എണ്ണം 5.37 ലക്ഷമായി.