വിജയവാഡ: പ്ലാസ്റ്റിക്ക് എല്ലാക്കാലത്തും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നതാണ്. പ്ലാസ്റ്റിക് എങ്ങനെ നിർമാർജനം ചെയ്യാമെന്നതിനെ കുറിച്ച് അധികൃതർ തലപുകഞ്ഞ് ആലോചിക്കുന്നുണ്ട്. പ്ലാസ്റ്റിക് നിരോധനം അടക്കമുള്ള മാർഗങ്ങൾ രാജ്യത്ത് പലയിടത്തും ഇപ്പോൾ പ്രാവർത്തികമാണ്. എന്നാല്‍ പരിസ്ഥിതിക്ക് ദോഷകരമായ പ്ലാസ്റ്റിക്കില്‍ നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാമെന്ന് വിജയവാഡയിലെ വിദ്യാർഥികൾ കണ്ടുപിടിച്ചു കഴിഞ്ഞു. വിജയവാഡ കെബിഎന്‍ കോളജിലെ എംഎസ്‌സി വിദ്യാര്‍ഥികൾ ഗവേഷണത്തിലൂടെ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും ക്രൂഡ് ഓയില്‍ നിര്‍മിക്കാന്‍ കഴിയുമെന്ന് കണ്ടെത്തി. എംഎസ്‌സി ഓര്‍ഗാനിക് കെമിസ്ട്രി വിദ്യാര്‍ഥികളായ ശിവ, പവന്‍കുമാര്‍, ഹരീഷ് കുമാര്‍ എന്നിവരാണ് പ്ലാസ്റ്റികില്‍ നിന്നും ക്രൂഡ് ഓയില്‍ ഉണ്ടാക്കുന്ന പരീക്ഷണം വിജയിപ്പിച്ചത്. പരീക്ഷണം നടത്തുന്നതിന്‍റെ മാതൃക ഇവര്‍ കോളജില്‍ പ്രദര്‍ശിപ്പിച്ചു.
പ്ലാസ്റ്റിക്കിനെ ക്രൂഡ് ഓയില്‍ ആക്കുന്ന അത്ഭുത വിദ്യയുമായി വിദ്യാർഥികൾ
വിജയവാഡയിലെ കെബിഎന്‍ കോളജിലെ എംഎസ്‌സി വിദ്യാര്‍ഥികളുടെ ഗവേഷണം ശ്രദ്ധയാകര്‍ഷിക്കുന്നു. പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും ക്രൂഡ് ഓയില്‍ നിര്‍മിക്കാന്‍ കഴിയുമെന്നാണ് ഇവരുടെ കണ്ടുപിടിത്തം.
സ്‌മാള്‍ സ്കെയില്‍ , ലാര്‍ജ് സ്‌കെയില്‍ എന്നിങ്ങനെ രണ്ട് രീതിയില്‍ പ്ലാസ്റ്റികില്‍ നിന്നും ക്രൂഡ് ഓയില്‍ വേര്‍തിരിച്ചെടുക്കുന്നതെന്ന് ശിവ ഇടിവി ഭാരതിനോട് പറഞ്ഞു.
രണ്ട് കിലോ പ്ലാസ്റ്റികില്‍ നിന്നും 100 ഗ്രാം ക്രൂഡ് ഓയില്‍ വേര്‍തിരിച്ചെടുക്കാം. പോളി വിനൈല്‍ ക്ലോറൈഡ് പ്ലാസ്റ്റിക് ആണ് കൂടുതലും ഇവര്‍ ഇതിനായി കൂടുതലും ഉപയോഗിക്കുന്നത്. ക്രൂഡ് ഓയില്‍ മാത്രമല്ല പിന്നീട് അതില്‍ നിന്നും പെട്രോളും ഡീസലും വേര്‍തിരിച്ചെടുക്കുകയും ചെയ്യുന്നു. 30-40 ലിറ്റര്‍ വരെ പെട്രോളും ഡീസലും ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്. നിലവില്‍ പിവിസി പൈപ്പുകളാണ് ഉപയോഗിച്ചിരിക്കുന്നത്. വ്യത്യസ്ത പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിച്ച് പരീക്ഷണം നടത്തിയിട്ടുണ്ടെന്നും പിവിസി പൈപ്പാണ് കൂടുതല്‍ മെച്ചമെന്നുമാണ് ഇവര്‍ പറയുന്നത്.