കേരളം

kerala

ETV Bharat / bharat

കേരളാ എക്‌സ്‌പ്രസ് പാളം തെറ്റി; ആളപായമില്ല - പാളം തെറ്റി

എക്‌സ്‌പ്രസിന്‍റെ പാന്‍ട്രി കാര്‍ വിഭാഗമാണ് പാളം തെറ്റിയതെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ദക്ഷിണ റെയിവേ സി.പി.ആര്‍.ഒ വ്യക്തമാക്കി.

കേരളാ എക്‌സ്‌പ്രസ് പാളം തെറ്റി

By

Published : Nov 17, 2019, 7:52 AM IST

അമരാവതി: ന്യൂഡല്‍ഹി-തിരുവനന്തപുരം കേരളാ എക്‌സ്‌പ്രസ് പാളം തെറ്റി. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലെ യേര്‍പേഡ് റെയില്‍വേ സ്റ്റേഷന് സമീപം ശനിയാഴ്‌ച രാത്രിയാണ് അപകടമുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എക്‌സ്‌പ്രസിന്‍റെ പാന്‍ട്രി കാര്‍ വിഭാഗമാണ് പാളം തെറ്റിയതെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ദക്ഷിണ റെയിവേ സി.പി.ആര്‍.ഒ വ്യക്തമാക്കി. അപകടകാരണം പരിശോധിക്കുമെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു.

ABOUT THE AUTHOR

...view details