അമരാവതി: ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡി സംസ്ഥാനത്തെ മൂന്ന് മെഗാവാട്ട് സോളാർ പ്ലാന്‍റിന് തറക്കല്ലിടും. രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് നോളജ് ടെക്നോളജീസിന്‍റെ പുതിയ കെട്ടിടവും മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും. മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖർ റെഡ്ഡിയുടെ ജന്മവാർഷിക ദിനമാണ് ഇന്ന്. കടപ്പ ജില്ലയിലെ വൈ.എസ്.ആർ ഘട്ടിൽ ജഗൻമോഹൻ റെഡ്ഡി പിതാവിന് ആദരാഞ്ജലി അർപ്പിച്ചു.
ആന്ധ്രാ മുഖ്യമന്ത്രി മൂന്ന് മെഗാവാട്ട് സോളാർ പ്ലാന്‍റിന് തറക്കല്ലിടും - ആന്ധ്രാ പ്രദേശ്
മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖർ റെഡ്ഡിയുടെ ജന്മവാർഷിക ദിനമാണ് ഇന്ന്. കടപ്പ ജില്ലയിലെ വൈ.എസ്.ആർ ഘട്ടിൽ ജഗൻമോഹൻ റെഡ്ഡി പിതാവിന് ആദരാഞ്ജലി അർപ്പിച്ചു.
ആന്ധ്രാ മുഖ്യമന്ത്രി മൂന്ന് മെഗാവാട്ട് സോളാർ പ്ലാന്‍റിന് തറക്കല്ലിടും
മുഖ്യമന്ത്രിയുടെ സന്ദർശനത്തിനായുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയെന്നും മുഖ്യമന്ത്രി സന്ദർശിക്കാനിടയുള്ള സ്ഥലങ്ങളിൽ കർശന സുരക്ഷ ഏർപ്പെടുത്തിയെന്നും പൊലീസ് സൂപ്രണ്ട് കെ കെ എൻ അൻബുരാജൻ പറഞ്ഞു.