ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിരാഹാര സമരം ആരംഭിച്ചു. ഡല്‍ഹിയില്‍ ആന്ധ്ര ഭവനില്‍ രാത്രി എട്ട് മണിവരെയാണ് ചന്ദ്രബാബു നായിഡുവിന്‍റെ നിരാഹാര സമരം.
ആന്ധ്രപ്രദേശിന് പ്രത്യേക പദവി: ചന്ദ്രബാബു നായിഡു നിരാഹാര സമരം തുടങ്ങി - HUNGER STRIKE
ആന്ധ്രപ്രദേശ് പുനസംഘടന നിയമമനുസരിച്ച് കേന്ദ്രം നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിരാഹാര സമരം ആരംഭിച്ചു
ആന്ധ്രപ്രദേശ് പുനസംഘടന നിയമമനുസരിച്ച് കേന്ദ്രം നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സംസ്ഥാനത്തെ മന്ത്രിമാര്‍, എംഎല്‍എമാര്‍, ടിഡിപി എംപിമാര്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടാകും. സമരവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനപത്രികയും ചന്ദ്രബാബു സമര്‍പ്പിക്കും.
ആന്ധ്രയെ കേന്ദ്രം അവഗണിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപി എന്‍ഡിഎ മുന്നണി വിട്ടിരുന്നു.