ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം - ആന്‍ഡമാന്‍ നിക്കോബാര്‍
പുലര്‍ച്ചെ 5.14 നാണ് ആദ്യ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.7 മുതല്‍ 5.2 വരെ രേഖപ്പെടുത്തി
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ രണ്ട് മണിക്കൂറിനിടെ ഒൻപത് തവണ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.7 മുതല്‍ 5.2 വരെ രേഖപ്പെടുത്തിയ ചലനങ്ങളാണ് അനുഭവപ്പെട്ടത്.പുലര്‍ച്ചെ 5.14 നാണ് ആദ്യ ചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രതയാണ് രേഖപ്പെടുത്തിയത്. 6.45 ന് അടുത്ത ഭൂചലനം അനുഭവപ്പെട്ടു. തീവ്രത 5.2 രേഖപ്പെടുത്തി. രാവിലെ 6.15 നാണ് അവസാനം ഭൂചലനം ഉണ്ടായത്. ഇത് 5.2 രേഖപ്പെടുത്തി.