പോര്‍ട്ട് ബ്ലെയര്‍:ആൻഡമാൻ-നിക്കോബാർ ദ്വീപുകളില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2,904 ആയി. 44 പേർ കൂടി പോസിറ്റീവ് ആയതോടെയാണ് ആകെ രോഗബാധിതരുടെ എണ്ണം 2,094 ആയതെന്ന് അധികൃതര്‍ അറിയിച്ചു. 44 പുതിയ കേസുകളിൽ 43 പേർ സ്വദേശികളും ഒരാൾ വിമാനത്താവളത്തിൽ എത്തിയശേഷം നടത്തിയ ടെസ്റ്റില്‍ പോസിറ്റീവ് ആയതാണെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 129 പേര്‍ രോഗമുക്തി നേടിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ആൻഡമാൻ-നിക്കോബാർ ദ്വീപുകളില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2,904 ആയി - ആൻഡമാൻ-നിക്കോബാർ ദ്വീപുകളില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2,904
777 സജീവ കേസുകളാണ് നിലവിലുള്ളത്
777 സജീവ കേസുകളാണ് നിലവിലുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 2,092 പേർ രോഗമുക്തരായതായും 35 പേർ മരിച്ചതായും അധികൃതർ വ്യക്തമാക്കി. ഇതുവരെ 30,513 സാമ്പിളുകൾ ആണ് പരിശോധിച്ചത്. കൊവിഡിനെതിരായ പോരാട്ടം ത്വരിതപ്പെടുത്തുന്നതിന് കേന്ദ്ര ഭരണവകുപ്പ് ആഗസ്റ്റ് 22 മുതൽ പോർട്ട് ബ്ലെയർ വിമാനത്താവളത്തിൽ എല്ലാ യാത്രക്കാർക്കും റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ പോസിറ്റീവ് ടെസ്റ്റ് നടത്തുന്ന യാത്രക്കാരെ ഉടന്‍ കോവിഡ് കെയര്‍ സെന്‍ററിലേക്ക് മാറ്റും. പരിശോധന ഫലം നെഗറ്റീവ് ആയാല്‍ ഏഴ് ദിവസത്തേക്ക് ഹോം ക്വാറന്‍റൈനില്‍ പോകേണ്ടിവരുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.