ആൻഡമാൻ - നിക്കോബാർ ദ്വീപുകളിൽ 21 പേര്‍ക്ക് കൂടി കൊവിഡ്19 - union territories of india
ദ്വീപിലെ ആകെ രോഗ ബാധിതർ 3,712. മരണം 52.
ആൻഡമാൻ&നിക്കോബാർ ദ്വീപുകളിൽ 21 പേര്‍ക്ക് കൂടി കൊവിഡ്19
പോർട്ട് ബ്ലെയർ: ആൻഡമാൻ - നിക്കോബാർ ദ്വീപുകളിൽ 21 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. ദ്വീപിലെ ആകെ രോഗ ബാധിതർ 3,712 ആയി. സമ്പർക്കപ്പട്ടികയിൽ ഉള്ള 20 പേർക്കും യാത്രാ പശ്ചാത്തലമുള്ള ഒരാൾക്കും ആണ് രോഗം സ്ഥിരീകരിച്ചത്. 15 പേർക്ക് കൂടി രോഗം ഭേദമായി. സജീവ കൊവിഡ് കേസുകൾ 116. ഇതുവരെ 3,494 പേർക്ക് രോഗം ഭേദമായി. ആകെ മരണം 52. നിലവിൽ 53,554 ടെസ്റ്റുകൾ ആണ് ദ്വീപുകളിൽ ആകെ നടത്തിയത്.