അനന്ത്നാഗ് ഭീകരാക്രമണം: പരിക്കേറ്റ പ്രദേശവാസി മരിച്ചു - Sirhama
സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഷെൽ പൊട്ടിത്തെറിച്ച് റാത്തറിനും മറ്റ് മൂന്ന് പേർക്കും പരിക്കേറ്റിരുന്നു.
![അനന്ത്നാഗ് ഭീകരാക്രമണം: പരിക്കേറ്റ പ്രദേശവാസി മരിച്ചു anantnag terrorist attack ശ്രീനഗർ ജമ്മു കശ്‌മീർ അനന്ത്നാഗ് ഭീകരാക്രമണം shell attack Jammu and Kashmir Sirhama ഷെല്ലാക്രമണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8966197-963-8966197-1601275707761.jpg)
അനന്ത്നാഗ് ഭീകരാക്രമണത്തിൽ പരുക്കേറ്റ പ്രദേശവാസി മരിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ അനന്ത്നാഗ് ജില്ലയിൽ ഷെല്ലാക്രമണത്തിൽ പരിക്കേറ്റ പ്രദേശവാസി ഇന്നലെ മരിച്ചു. യസീൻ റാത്തർ എന്ന ആളാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഷെൽ പൊട്ടിത്തെറിച്ച് റാത്തറിനും മറ്റ് മൂന്ന് പേർക്കും പരിക്കേറ്റിരുന്നു. ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു.