ന്യൂഡല്‍ഹി: അനന്ത്നാഗിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് ഭീകരരെ സൈന്യം തിരിച്ചറിഞ്ഞു. ജയ്ഷെ മുഹമ്മദ് തീവ്രവാദസംഘടനയിലെ അംഗങ്ങളായ സാജദ് ഖാന്‍, തൗസീഫ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യന്‍ കരസേന അറിയിച്ചു. പുല്‍വാമ ഭീകരാക്രമണത്തില്‍ പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് ഇരുവരുമെന്നും സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ ഇടിച്ചുകയറ്റിയ വാഹനം ഓടിച്ചത് സാജദായിരുന്നുവെന്നും സൈന്യം വിലയിരുത്തി. സാജദിന്‍റെ സഹായിയായിരുന്നു തൗസീഫ്.
അനന്ത്നാഗിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് പുല്‍വാമ ആക്രമണത്തിന് പിന്നിലുണ്ടായിരുന്ന ഭീകരര്‍ - കരസേന
ചൊവ്വാഴ്‌ച നടന്ന ഏറ്റുമുട്ടലില്‍ സൈനിക ജവാനും കൊല്ലപ്പെട്ടിരുന്നു
jk
ചൊവ്വാഴ്‌ച നടന്ന ഏറ്റുമുട്ടലില്‍ സൈനിക ജവാനും കൊല്ലപ്പെട്ടിരുന്നു. അതേസമയം പുല്‍വാമയിലെ അരിഹാലിലും തിങ്കളാഴ്‌ച ഏറ്റുമുട്ടലുണ്ടായി. രാഷ്ട്രീയ റൈഫിൾസ് സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് ജവാന്‍മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.